മുംബൈ: താഴ്ന്ന വിലയിൽ വാങ്ങാനുള്ള ശ്രമത്തിൽ ഇന്ത്യൻ ഓഹരികളും സൂചികകളും ഇന്നലെ ഉയർന്നു. സ്വർണവില അല്പം താണപ്പോൾ ക്രൂഡ് ഓയിൽ വില അല്പം കൂടി. രൂപയ്ക്കും നേട്ടമുണ്ടായി.
സെൻസെക്സ് 231.8 പോയിന്റ് (0.57 ശതമാനം) ഉയർന്ന് 41,198.66ൽ എത്തി. നിഫ്റ്റി 73.7 പോയിന്റ് (0.61 ശതമാനം) കയറി 12,129.5ൽ ക്ലോസ് ചെയ്തു.
ജപ്പാനടക്കം വിവിധ ഏഷ്യൻ രാജ്യങ്ങളിലെ സൂചികകളും ഇന്നലെ നേട്ടമുണ്ടാക്കി.
ക്രൂഡ് ഓയിൽ വില മെച്ചപ്പെട്ടു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 60 ഡോളറിലേക്കു കയറി. സ്വർണവില ഔൺസിന് 1570 ഡോളറിലേക്കു താണു.രൂപ ഇന്നലെയും നേട്ടമുണ്ടാക്കി. ഡോളർ ഒരവസരത്തിൽ 71.17 ഡോളർവരെ താണിട്ട് ഒടുവിൽ 71.24 രൂപയിൽ ക്ലോസ് ചെയ്തു.