തിരുവനന്തപുരം: നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുമായി കേരളാ ഫിനാൻഷൽ കോർപറേഷൻ വെള്ളയന്പലത്തെ ഹെഡ് ഓഫീസിൽ മിനി അദാലത്ത് സംഘടിപ്പിക്കുന്നു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് അതിവേഗ തീർപ്പാക്കലിനായി സ്പോട്ട് സെറ്റിൽമെന്റ് മിനി അദാലത്ത് നടത്തുന്നത്. 2019 ഡിസംബർ 31ന് മുന്നേ നിഷ്ക്രിയ ആസ്തിയായ വായ്പകൾക്കാണ് ഈ സൗകര്യം.പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീർക്കുന്നതിനും, ലോണ്‍ അക്കൗണ്ടുകൾ തീർപ്പാക്കുന്നതിനും അവസരം നൽകുന്നു.