ന്യൂഡൽഹി: മാരുതി സുസുകി വിവിധ മോഡൽ കാറുകളുടെ വില കൂട്ടി. 4.7 ശതമാനം വരെ വില വർധിക്കും. ആൾട്ടോയ്ക്ക് 6000 രൂപ മുതൽ 9000 രൂപ വരെ കൂടും. വാഗൺ ആറിന് 1500 മുതൽ 4000 വരെ രൂപ കൂടും. എസ് പ്രസോ വില 1500-8000 രൂപ കൂടും. എർട്ടിഗ വില 4000 മുതൽ 10,000 വരെ രൂപ വർധിക്കും. ബലേനോയ്ക്ക് 3000 മുതൽ 8000 വരെ രൂപ കൂടും.