കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 75.68 രൂപയായും ഡീസൽ വില 70.41 രൂപയായും കുറഞ്ഞു.തിരുവനന്തപുരത്ത് പെട്രോൾ വില 76.95 രൂപയും ഡീസൽ വില 71.60 രൂപയുമാണ്.