ചെന്നൈ: എൽഐസി സതേണ്‍ സോണിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. അണ്ണാ സലൈയിലെ എൽഐസി ബിൽഡിംഗിൽ നടന്ന പരിപാടിയിൽ സോണൽ മാനേജർ കെ.എം. കതിരേശൻ ദേശീയ പതാക ഉയർത്തി. ഇന്ത്യ സമസ്ത മേഖലയിലും വളർച്ച കൈവരിച്ചുകൊണ്ടിരിക്കയാണെന്നും എൽഐസിയും രാജ്യത്തിനൊപ്പം വളരുകയാണെന്നും കതിരേശൻ പറഞ്ഞു. ജീവനക്കാരും വിദ്യാർഥികളും ഏജന്റുമാരുമുൾപ്പെടെ നിരവധിപ്പേർ സന്നിഹിതരായിരുന്നു.