തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് ബേസൽ 3 മാനദണ്ഡങ്ങൾക്ക് അനുസൃതമായ അഡീഷണൽ ടയർ 1 ബോണ്ടുകളിലൂടെ 500 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു.
13.75% നോണ്‍-കണ്‍വെർട്ടിബിൾ, ഫുള്ളി പെയ്ഡ് അപ്പ്, സുരക്ഷിതമാക്കാത്ത, ശാശ്വതമായ, ബേസൽ 3 മാനദണ്ഡങ്ങൾക്ക് അനുസൃതമായ, 500 കോടി രൂപയ്ക്കുള്ള ടയർ 1 ബോണ്ടുകൾ ഡിബഞ്ചറുകളടെ രൂപത്തിലാണ് പുറത്തിറക്കിയത്. ജനുവരി 22നു തുടങ്ങിയ ഇഷ്യു ഗ്രീൻഷൂ ഓപ്ഷൻ ഉൾപ്പെടെ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെടുകയും അതേദിവസം തന്നെ ഇഷ്യു അവസാനിപ്പിക്കുകയുമായിരുന്നു.
ആർബിഐ നിർദേശപ്രകാരമുള്ള ബേസൽ 3 മൂലധന നിയന്ത്രണങ്ങൾക്ക് അനുസൃതമായ ടയർ 1 മൂലധനം വർധിപ്പിക്കുക, മൂലധന പര്യാപ്തത ശക്തിപ്പെടുത്തുന്നതിനായി ബാങ്കിന്റെ മൊത്തം മൂലധനം വർധിപ്പിക്കുക, ദീർഘകാല വിഭവശേഷി വർധിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ബോണ്ടുകൾ പുറത്തിറക്കിയത്.