കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ ഇന്ധനവിലയിൽ 50 പൈസയുടെ കുറവ്. പെട്രോളിന് 50 പൈസയുടെയും ഡീസലിന് 58 പൈസയുടെയും കുറവാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രമുണ്ടായത്.
പെട്രോളിന് ഇന്നലെ മാത്രം 27 പൈസയുടെയും ഡീസലിന് 31 പൈസയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 76.25 രൂപയായും ഡീസൽ വില 71.17 രൂപയായും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോൾ വില 77.54 രൂപയും ഡീസൽ വില 72.36 രൂപയുമാണ്.