മുംബൈ: ഏതാനും ദിവസമായി താഴോട്ടു നീങ്ങിയിരുന്ന ഓഹരി സൂചികകൾ ഇന്നലെ മുകളിലേക്കു കയറി. സെൻസെക്സ് 271.02 പോയിന്റ് (0.66 ശതമാനം) ഉയർന്ന് 41,386.4-ൽ എത്തി. നിഫ്റ്റി 73.45 പോയിന്റ് (0.61 ശതമാനം) കയറി 12,180.35-ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ ചൈനയിലെ വൈറസ് ബാധയെ തുടർന്നു കുത്തനെ താണപ്പോഴാണ് ഇന്ത്യൻ ഓഹരികളുടെ കയറ്റം. മികച്ച റിസൽട്ട് പുറത്തുവിട്ട എൽ ആൻഡ് ടി ഓഹരിക്കു നേട്ടമുണ്ടായി. കുടിശിക വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് എടുത്തതായ സൂചന ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും വില കയറാൻ സഹായിച്ചു. എസ്ബിഐ ഓഹരിക്കു 2.26 ശതമാനം വില കൂടി.