കൊച്ചി: മണിഗ്രാം ഇന്റർനാഷണലും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സും തമ്മിൽ കരാർ ഒപ്പുവച്ചു. ഇതുപ്രകാരം ലുലു ഫിനാൻഷൽ ഹോൾഡിംഗ്സിൽ മണി ഗ്രാം സേവനങ്ങൾ ലഭ്യമാകും. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ലുലു ഉപഭോക്താക്കൾക്കു മണി ഗ്രാമിലൂടെ സാന്പത്തിക സേവനം എളുപ്പത്തിലും കൃത്യതയോടെയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ പങ്കാളിത്തം ധനവിനിമയരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്നു ലുലു ഫിനാൻഷൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. പങ്കാളിത്തത്തിലൂടെ ധനവിനിമയത്തിലെ ഡിജിറ്റൽവത്കരണത്തിന് ആക്കം കൂട്ടാൻ കഴിയുമെന്നു മണി ഗ്രാം ചെയർമാനും സിഇഒയുമായ അലക്സ് ഹോംസ് പറഞ്ഞു.