മുംബൈ: സോപ്പും ടൂത്ത്പേസ്റ്റും ബിസ്കറ്റും ഒക്കെ അടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില്പന വളർച്ചയിൽ ഇടിവ്. എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്) എന്നറിയപ്പെടുന്ന ഈ ഉത്പന്ന വിഭാഗത്തിന്റെ 2019 ലെ വില്പന 9.7 ശതമാനമേ വളർന്നുള്ളു. തലേവർഷം 13.5 ശതമാനം വളർന്നതാണ്.
കഴിഞ്ഞവർഷം ഓരോ ത്രൈമാസത്തിലും വില്പനയുടെ വളർച്ചത്തോത് താണു വന്നു. മാർച്ചിൽ 13.5 ശതമാനമായിരുന്നതു ജൂണിൽ പത്ത്, സെപ്റ്റംബറിൽ 7.3, ഡിസംബറിൽ 6.6 ശതമാനം എന്നിങ്ങനെ താണു.
വിപണി ഗവേഷകരായ നീൽസൻ ആണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ എഫ്എംസിജി വിപണി നാലുലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ളതാണ്.
2018 ലെ ഡിസംബർ ത്രൈമാസത്തിൽ 15.7 ശതമാനമായിരുന്നു എഫ്എംസിജി വില്പന വളർച്ച. ഒരു വർഷം കൊണ്ടു വളർച്ചത്തോതു പകുതിയിൽ താഴെയായി. രാജ്യത്തെ സാന്പത്തിക മുരടിപ്പിന്റെ നേർ സാക്ഷ്യമായി ഈ കണക്ക്.
കഴിഞ്ഞ വർഷത്തേത് എഫ്എംസിജിയുടെ ഏറ്റവും മോശം വർഷമായിരുന്നെന്നും ഇക്കൊല്ലം വില്പന മെച്ചപ്പെടുമെന്നും നീൽസൻ കരുതുന്നു.
സോപ്പ്, ടൂത്ത്പേസ്റ്റ്, ഷാംപൂ, ഹയർ ഓയിൽ, സ്കിൻ ക്രീം, ബിസ്കറ്റ്, തേയില, കാപ്പി, പായ്ക്കു ചെയ്ത ഭക്ഷ്യപദാർഥങ്ങൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് എഫ്എംസിജി.