ന്യൂഡൽഹി: രാജ്യത്തെ വാഹനവില്പന ഡിസംബറിലും താഴോട്ടു പോയെന്നു കണക്കുകൾ. വാഹന രജിസ്ട്രേഷന്റെ കണക്കുകൾ ആധാരമാക്കിയുള്ള റിപ്പോർട്ടിൽ മൊത്ത വാഹന വില്പന 15 ശതമാനം കുറഞ്ഞെന്നു കാണുന്നു. 2018 ഡിസംബറിലെ 18,80,995 ന്റെ സ്ഥാനത്ത് 2019 ഡിസംബറിൽ 16,06,002 മാത്രം.
യാത്രാ വാഹന വില്പന 2,36,586 ൽ നിന്ന് ഒന്പതുശതമാനം കുറഞ്ഞ് 2,15,716 ആയി. ടൂവീലർ വില്പന 16 ശതമാനം താണ് 12,64,169 ആയി. വാണിജ്യ വാഹനങ്ങളുടെ വില്പന 21 ശതമാനം ഇടിഞ്ഞ് 67,793 ൽ ഒതുങ്ങി. മുച്ചക്ര വാഹനവില്പന ഒരു ശതമാനം വർധിച്ച് 58,324 ആയി.