കൊച്ചി: ആസ്തമ-അലർജി രോഗികൾക്ക് ആശ്വാസം പകരാൻ സെന്റ് പോൾസ് ആയുർവേദയുടെ പുതിയ ഔഷധ നിർമാണശാല പെരുന്പാവൂരിനു സമീപം പനിച്ചയത്ത് പ്രവർത്തനം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. വെഞ്ചരിപ്പുകർമം സഖറിയ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത, ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
കേരളത്തിലും പുറത്തുമായി 13ഓളം വൈദ്യശാലകളാണ് ഉള്ളത്. പാരന്പര്യ വൈദ്യനായ എൽദോ വൈദ്യന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റ് പോൾസ് ആയുർവേദ 100 വർഷത്തിലേക്ക് കടക്കുന്പോൾ ആരോഗ്യരംഗത്ത് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ചാരിറ്റി പ്രവർത്തനരംഗത്ത് സജീവമായ സെന്റ് പോൾസ് ആയുർവേദ, തൊഴിലാളിയുടെ നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം പി.പി തങ്കച്ചൻ നിർവഹിച്ചു.
ബെന്നി ബഹനാൻ എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, സെന്റ് പോൾസ് ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ നീമ പോൾ, മാനേജിംഗ് ഡയറക്ടർ ബീന എൽദോ എന്നിവർ പങ്കെടുത്തു.