കൊച്ചി: ഹ്യൂണ്ടായിയുടെ പുതിയ മോഡൽ കാറായ ഓറ വിപണിയിലിറക്കി. സെഡാന് വിഭാഗത്തില്‍പ്പെടുന്ന ഓറയ്ക്ക് പവര്‍ ട്രെയിന്‍ ഓപ്ഷന്, പ്രീമിയം കാബിന് ഡിസൈന്‍ തുടങ്ങിയ സവിശേഷതകളുണ്ട്.
അത്യാധുനിക സെന്‍സുവസ് സ്പോര്‍ട്ടിനെസ് ഡിസൈനില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഓറ നാഗരിക മില്ലേനിയന്‍ ഉപഭോക്താക്കള്‍ക്കായി തയാറാക്കിയതാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ എസ്.എസ്. കിം അഭിപ്രായപ്പെട്ടു.
5,79,900 രൂപ മുതല്‍ വില ആരംഭിക്കുന്ന ഓറ ബിഎസ് 6 പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റിലും ഡീസല്‍ വേരിയന്റിലും ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്സ്മിഷന് (എഎംടി) ഉണ്ട്. 1.2 ലിറ്റര്‍ ഡീസല്‍ ബിഎസ് 6 എന്‍ജിനില്‍ ആദ്യമായി പുറത്തിറങ്ങുന്ന കാര്‍ കൂടിയാണ് ഓറയെന്നും അദ്ദേഹം പറഞ്ഞു.