മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ഓഹരി കന്പോളങ്ങൾ പ്രവർത്തിക്കും. ശനിയാഴ്ച സാധാരണ ഈ കന്പോളങ്ങൾക്ക് അവധിയാണ്. പക്ഷേ, 2015-ൽ ശനിയാഴ്ച ബജറ്റവതരിപ്പിച്ചപ്പോൾ ഇവ പ്രവർത്തിച്ചിരുന്നു. ബിഎസ്ഇയും എൻഎസ്ഇയും ഒന്നിന് രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പ്രവർത്തിക്കും.