+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട​പ്പ​ർ വെ​യ​ർ ഔട്ട്‌ലെറ്റ് മ​ല​പ്പു​റ​ത്ത്

കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഓ​​​ർ​​​ലാ​​​ൻ​​​ഡോ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കി​​​ച്ച​​​ണ്‍ ക​​​ണ്ടെ​​​യ്ന​​​ർ ബ്രാ​​​ൻ​​​ഡാ​​​യ ട​​​പ്പ​​​ർ വെ​​​യ​​​റി​​​ന്‍റെ പു​​​തി​​​യ ഔ​​ട്ട്‌​​ലെ​
ട​പ്പ​ർ വെ​യ​ർ ഔട്ട്‌ലെറ്റ്  മ​ല​പ്പു​റ​ത്ത്
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഓ​​​ർ​​​ലാ​​​ൻ​​​ഡോ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കി​​​ച്ച​​​ണ്‍ ക​​​ണ്ടെ​​​യ്ന​​​ർ ബ്രാ​​​ൻ​​​ഡാ​​​യ ട​​​പ്പ​​​ർ വെ​​​യ​​​റി​​​ന്‍റെ പു​​​തി​​​യ ഔ​​ട്ട്‌​​ലെ​​റ്റ് മ​​​ല​​​പ്പു​​​റ​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ വാ​​​വാ​​​സ് മാ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച ശാ​​​ഖ​​​യി​​​ൽ ട​​​പ്പ​​​ർ​​​വെ​​​യ​​​റി​​​ന്‍റെ എ​​​ല്ലാ എ​​​ക്സ്ക്ലൂ​​​സീ​​​വ് ബ്രാ​​​ൻ​​​ഡു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ 45-ാമ​​​ത്തെ ട​​​പ്പ​​​ർ​​​വെ​​​യ​​​ർ ഔ​​ട്ട്‌​​ലെ​​​റ്റാ​​​ണി​​​ത്. 500 ച​​തു​​ര​​ശ്ര​​​അ​​​ടി വി​​​സ്തീ​​​ർ​​​ണം വ​​​രു​​​ന്ന ഔ​​ട്ട്‌​​ലെ​​റ്റ് നി​​​ഫ്ല​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വാ​​​വാ​​​സ് മാ​​​ളി​​​ന്‍റെ ഫ്ര​​​ഞ്ചൈ​​​സി സ്ഥാ​​​പ​​​നം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഈ ​​​മാ​​​സം ട​​പ്പ​​​ർ​​​വെ​​​യ​​​ർ ആ​​​ദ്യ​​​ത്ത വെ​​​ബ് സ്റ്റോ​​​റി​​​നും തു​​​ട​​​ക്കം കു​​​റി​​​ക്കും. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​വ​​​ശ്യ​​​ക​​​ത​​​യെ മാ​​​നി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മ​​​ല​​​പ്പു​​​റ​​​ത്തും ഔ​​ട്ട്‌​​ലെ​​റ്റ് തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​ത്്പ​​​ന്ന ശ്രേ​​​ണി​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ദീ​​​പ​​​ക് ഛബ്ര ​​​പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത ഒ​​​രു​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 35 മി​​​ല്യ​​​ണ്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 30 എ​​​ക്സ്ക്ലൂ​​​സീ​​​വ് ബ്രാ​​​ൻ​​​ഡ് ഔ​​ട്ട്‌​​ലെ​​റ്റു​​ക​​​ൾ തു​​​ട​​​ങ്ങാ​​​നാണ് ട​​​പ്പ​​​ർ​​​വെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്.