+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ ആ​ൻ​ഡ് ടി ​ഫി​നാ​ൻ​സ് മൂ​ന്നാം പാ​ദ അ​റ്റാ​ദാ​യം 591 കോ​ടി

കൊ​​​ച്ചി: എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​ഫി​​​നാ​​​ൻ​​​സ് ഹോ​​​ൾ​​​ഡിം​​ഗ്സ് (എ​​​ൽ​​​ടി​​​എ​​​ഫ്എ​​​ച്ച്) 2019 ഡി​​​സം​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ പാ​​​ദ​​​ത്തി​​​ലെ സാ​​​ന്പ​​​ത്ത
എ​ൽ ആ​ൻ​ഡ് ടി ​ഫി​നാ​ൻ​സ് മൂ​ന്നാം പാ​ദ അ​റ്റാ​ദാ​യം 591 കോ​ടി
കൊ​​​ച്ചി: എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​ഫി​​​നാ​​​ൻ​​​സ് ഹോ​​​ൾ​​​ഡിം​​ഗ്സ് (എ​​​ൽ​​​ടി​​​എ​​​ഫ്എ​​​ച്ച്) 2019 ഡി​​​സം​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ പാ​​​ദ​​​ത്തി​​​ലെ സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​ലോ​​​ക​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചു. സ്ഥി​​​ര​​​മാ​​​യ ലാ​​​ഭ​​​വി​​​ഹി​​​തം, സ്ഥി​​​ര​​​ത​​​യു​​​ള്ള ആ​​​സ്തി നി​​​ല​​​വാ​​​രം, കേ​​​ന്ദ്രീ​​​കൃ​​​ത ബി​​​സി​​​ന​​​സു​​​ക​​​ളി​​​ലെ വ​​​ള​​​ർ​​​ച്ച എ​​​ന്നി​​​വ​​​യു​​​മാ​​​യി ക​​​ന്പ​​​നി സു​​​സ്ഥി​​​ര​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ൽ തു​​​ട​​​രു​​​ന്നു​​​വെ​​​ന്നു ഫ​​​ലം പ​​​റ​​​യു​​​ന്നു.

2020 മൂ​​​ന്നാം പാ​​​ദ​​ത്തി​​ൽ ക​​​ന്പ​​​നി​​​യു​​​ടെ നി​​​കു​​​തി കി​​​ഴി​​​ച്ചു​​​ള്ള വ​​​രു​​​മാ​​​നം 591 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 2019 മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ ഇ​​​തു 580 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​വ​​​സാ​​​ന​​പാ​​​ദ ആ​​​ർ​​​ഒ​​​ഇ 16.51 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. പ്രീ-​​​പ്രൊ​​​വി​​​ഷ​​​നിം​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ന​​ലാ​​​ഭം 2020 മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 1334 രൂ​​​പ​​​യാ​​​യി. വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച 12 ശ​​​ത​​​മാ​​​നം. വാ​​​യ്പാ വ​​​ള​​​ർ​​​ച്ച മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 14 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.
223 ബ്രാ​​​ഞ്ചു​​​ക​​​ളും 1,450 മീ​​​റ്റിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ക​​​ന്പ​​​നി 1.19 കോ​​​ടി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സേ​​​വ​​​നം ന​​​ൽ​​​കു​​​ന്നു.

മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള ശ​​​രാ​​​ശ​​​രി ആ​​​സ്തി​​​ക​​​ൾ 2020 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 71,587 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 2019ൽ ​​​ഇ​​​ത് 69,080 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. വ​​​ള​​​ർ​​​ച്ച നാ​​​ലു ശ​​​ത​​​മാ​​​നം. ട്രി​​​പ്പി​​​ൾ എ ​​​ക്രെ​​​ഡി​​​റ്റ് റേ​​​റ്റിം​​​ഗും വി​​​വേ​​​ക​​​പൂ​​​ർ​​​ണ​​​മാ​​​യ ബി​​​സി​​​ന​​​സ് ശീ​​​ല​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​ന്പ​​​നി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് എ​​​ൽ​​​ടി​​​എ​​​ഫ്എ​​​ച്ച് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ദി​​​ന​​​നാ​​​ഥ് ദു​​​ബാ​​​ഷി പ​​​റ​​​ഞ്ഞു.