തിരുവനന്തപുരം: പത്തു കോടി വരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികള്‍ ഉള്‍പ്പെടുത്തി നിക്ഷേപ അനുമതി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെസ്വഫ്റ്റിന്റെ പരിഷ്കരിച്ച പതിപ്പ് പ്രവര്‍ത്തനമാരംഭിച്ചു.
സ്രെകട്ടേറിയറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയില്‍ 52000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു.
4500 കോടി രൂപ ഈ രംഗത്ത് മുതല്‍ മുടക്കിയിട്ടുണ്ട്. രണ്ടു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.നടപടിക്രമങ്ങള്‍ സുഗമമാക്കാനാണ് ഫെബ്രുവരിയില്‍ "കെസ്വിഫ്റ്റ്’ കൊണ്ടുവന്നത്. കെസ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അനുമതികള്‍ നേടാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഒരു ഓഫീസിലും കയറിയിറങ്ങേണ്ട. കെസ്വിഫ്റ്റ് വഴി 14 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവയില്‍ നിന്നുമുള്ള 31 തരം അനുമതികളും ലൈസന്‍സുകളും നല്കി വരുന്നു. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തികം ലൈസന്‍സുകളും അനുമതികളും നല്‍കണം. അല്ലാത്തപക്ഷം കല്‍പ്പിത അനുമതി ലഭ്യമായതായി കണക്കാക്കി നിക്ഷേപകന് സംരംഭം തുടങ്ങാം.
തുടക്കത്തില്‍ ചില പിഴവുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് ഇപ്പോള്‍ കുറ്റമറ്റ രീതിയില്‍ കെസ്വിഫ്റ്റ് പ്രവര്‍ത്തിച്ചുവരുന്നു.