കൊച്ചി: ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യരെ നിയമിച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് നിയമനം. 2015 നവംബര്‍ രണ്ടു മുതല്‍ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരുന്ന ശാലിനി വാര്യര്‍ 2019 മേയ് ഒന്ന് മുതല്‍ ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിംഗ് ബിസിനസ് മേധാവി സ്ഥാനവും വഹിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ അംഗമായ ശാലിനി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റുമാണ്.