ബെയ്ജിംഗ്: 2019-ൽ ചൈനയുടെ സാന്പത്തികവളർച്ച 6.1 ശതമാനം. 1990-നു ശേഷമുള്ള ഏറ്റവും താഴ്ന്ന വളർച്ചത്തോതാണിത്. ഇതോടെ ചൈനയുടെ 2019ലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)14.38 ലക്ഷം കോടി ഡോളറായി. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ജിഡിപി ഉള്ള രാജ്യമാണു ചൈന. 2018-ൽ 6.6 ഉം 2017-ൽ 6.8 ഉം ശതമാനമായിരുന്നു ചൈനീസ് വളർച്ച.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം കഴിഞ്ഞവർഷം ചൈനീസ് വളർച്ചയെ ബാധിച്ചു. എങ്കിലും വർഷാരംഭത്തിൽ ലക്ഷ്യമിട്ട 6.0 -6.5 ശതമാനം വളർച്ചയിൽ എത്താൻ കഴിഞ്ഞു. അമേരിക്കയുമായി ബുധനാഴ്ച പുതിയ വ്യാപാര കരാർ ഒപ്പിട്ടത് 2020 ലെ വളർച്ചയെപ്പറ്റി പ്രതീക്ഷ ജനിപ്പിക്കുന്നു.കഴിഞ്ഞ വർഷത്തെ ചൈനീസ് വ്യവസായ ഉത്പാദനം 5.7 ശതമാനമേ വളർന്നുള്ളു. 2018-ൽ 6.2 ശതമാനം വളർന്നതാണ്.