തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യയിൽ രണ്ടു ഷോറൂമുകൾ കൂടി തുറന്നു. ചണ്ഡിഗഡിൽ എക്സ്ക്ലൂസീവ് വിവാഹാഭരണ ഷോറൂമും ബംഗളൂരുവിൽ ബുട്ടീക് മാൾ ഒൗട്ട്ലെറ്റുമാണ് പുതിയതായി ആരംഭിച്ചത്. പഞ്ചാബിലെ പ്രാദേശിക ബ്രാൻഡ് അംബാസഡർ വാമിക്വ ഗാബിയാണ് ചണ്ഡിഗഡിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്.
രണ്ടു ഷോറൂമുകൾകൂടി ആരംഭിച്ചതോടെ കല്യാണിന് ആഗോളതലത്തിൽ ആകെ 144 ഷോറൂമുകളായി. ബംഗളൂരുവിലെയും ചണ്ഡിഗഡിലെയും പുതിയ ഷോറൂമുകളിൽ വൈവിധ്യമാർന്ന ആഭരണശേഖരത്തിൽനിന്ന് തെരഞ്ഞെടുത്ത സവിശേഷമായ ആഭരണ ഡിസൈനുകളാവും ലഭ്യമാക്കുകയെന്നു കല്യാണ് ജ്വല്ലേഴ്സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.