സോഷ്യൽ മീഡിയാ വന്പൻ ഫേസ്ബുക്ക് മുഖം മിനുക്കാനൊരുങ്ങുന്നു. ന്യൂ ഫേസ്ബുക്ക് എന്നപേരിൽ അടുമുടി പുതുമയുള്ള ഡിസൈനിൽ പ്രത്യക്ഷപ്പെടാനാണു കന്പനി പദ്ധതിയിട്ടിരിക്കുന്നത്.
ഇരുണ്ട നിറത്തിന്റെ വശ്യതയുള്ള, കാഴ്ച സുഗമമാക്കുന്ന ഡാർക്ക് മോഡ് ആയിരിക്കും ന്യൂ ഫേസ്ബുക്കിന്റെ ഏറ്റവും പ്രധാന സവിശേഷത. ഡാർക്ക് മോഡ് താത്പര്യമില്ലാത്തവരെ ലക്ഷ്യമിട്ടുള്ള ഡിസൈനും ന്യൂ ഫേസ്ബുക്കിലുണ്ടാകും.
ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് വേർഷനിലാകും ഈ മാറ്റങ്ങൾ ആദ്യമെത്തുകയെന്നാണു കേൾക്കുന്നത്. പുതിയ ഡിസൈൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചശേഷം അഭിപ്രായമറിയിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് കന്പനിയുടെ ക്ഷണം ലഭിച്ചുതുടങ്ങി.
ഇവരിൽനിന്നുളള അഭിപ്രായംകൂടി കണക്കിലെടുത്താകും ന്യൂ ഫേസ്ബുക്കിന്റെ അന്തിമരൂപം കന്പനി തയാറാക്കുക.
ഏപ്രിലോടെ ന്യൂ ഫേസ്ബുക്കിന്റെ അന്തിമരൂപം എല്ലാ ഉപയോക്താക്കൾക്കുമായി അവതരിപ്പിക്കുമെന്നാണു കരുതുന്നത്.