കോഴിക്കോട്: ടൈ കേരളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വികെസി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി. മമ്മദ് കോയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
മമ്മദ് കോയയുടെ ജീവിതം നവസംരംഭകർക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ എളിയ നിലയിൽ തുടങ്ങി മഹാ പ്രസ്ഥാനമായി മാറിയ ശൃംഖലയുടെ അധിപനാണ് വി.കെ.സി. അദ്ദേഹം വ്യവസായി മാത്രമല്ല, മറയില്ലാതെ തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്നയാൾ കൂടിയാണ്. ബഹുമുഖ പ്രവർത്തനങ്ങൾ ഒരേസമയം നടത്തേണ്ടിവന്നിട്ടും ഓരോ രംഗത്തും വേണ്ടത് ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.