കൊച്ചി: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്സി സർവീസ് ഇന്ന് ആരംഭിക്കും. ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ രാവിലെ 9.30-നു നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ സമയത്തിൽ അനായാസം പറന്നെത്താൻ ബോബി ഹെലി ടാക്സി സൗകര്യമൊരുക്കും. കൂടാതെ ലോഞ്ചിംഗ് ഓഫറായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കേരളത്തിലെ ബോബി ഓക്സിജൻ റിസോർട്ടുകളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് റിസോർട്ടിലേക്ക് വരാനോ റിസോർട്ടിൽനിന്ന് പോകാനോ സൗജന്യമായി ഹെലികോപ്റ്റർ ലഭ്യമാക്കും.
ഗോവ, ഊട്ടി, ഗിർ, മനാലി, ചായിൽ (ഷിംല), ഭിംതാൾ, നൈനിത്താൾ, റാണിഘട്ട്, കോർബെറ്റ് നാഷണൽ പാർക്ക്, ഉദയ്പുർ, ജയ്പുർ, ആൽവബാദ്, ഖജുരാഹോ എന്നിവിടങ്ങളിലുള്ള ബോബി ഓക്സിജൻ റിസോർട്ടുകളിലേക്കും ഉടൻ ബോബി ഹെലി ടാക്സി പ്രവർത്തനം വ്യാപിപ്പിക്കും.
തുടക്കത്തിൽ ഒരെണ്ണമാണ് ആരംഭിക്കുന്നതെങ്കിലും ഒരു വർഷത്തിനുള്ളിൽ പത്ത് ഹെലികോപ്റ്ററുകളാണ് ലക്ഷ്യം വയ്ക്കുന്നത്. 250 കോടി രൂപയാണ് ഇതിലേക്കു നിക്ഷേപിക്കുന്നത്.
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ് ഹോൾടൈം ഡയറക്ടർ ജിസോ ബേബി, ബോബി ഹെലി ടാക്സിയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എൻഹാൻസ് ഏവിയേഷൻ സർവീസസ് ഓപ്പറേഷൻസ് ഹെഡ് ജോണ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.