ന്യൂഡൽഹി: ക്ഷയം, മലന്പനി, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന 12 അവശ്യമരുന്നുകളുടെ വില കുത്തനേ കൂട്ടി. ഈ 12 മരുന്നുകളുടെ 21 വ്യത്യസ്ത രൂപങ്ങൾക്കാണ് 50 ശതമാനം വിലവർധന അനുവദിച്ചത്.
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ഇതാദ്യമാണ് വില നിയന്ത്രണത്തിലുള്ള അവശ്യമരുന്നുകൾക്ക് വില ഇത്രയും കൂട്ടാൻ അനുവദിച്ചത്. ഈ മരുന്നുകൾക്കു വേണ്ട പ്രധാന രാസസംയുക്തങ്ങൾക്ക് (ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് - എപിഐ) വില കൂടിയതു കണക്കിലെടുത്താണു നടപടി. ചൈനയിലാണ് ഭൂരിഭാഗം രാസസംയുക്തങ്ങളും ഉണ്ടാക്കുന്നത്.
വില കൂട്ടാൻ അനുവദിച്ചില്ലെങ്കിൽ മരുന്നുകൾ കിട്ടാതാവുകയാവും ഫലമെന്ന് എൻപിപിഎ പത്രക്കുറിപ്പിൽ പറഞ്ഞു.
ക്ഷയത്തിനുള്ള ബിസിജി വാക്സിന്റെ വില ഓരോ ഡോസിനും 8.75 രൂപയായി. ഡിഫ്തീരിയ, വാതപ്പനി, സിഫിലിസ്, ബാക്ടീരിയാബാധ തുടങ്ങിയവയുടെ ചികിത്സയ്ക്കുള്ള ബെൻസാതൈൻ ബെൻസൈൽ പെനിസിലിൻ പായ്ക്കറ്റിന് 17.84 രൂപയായി. മലേറിയ രോഗികൾക്കു നൽകുന്ന ക്ലോറോകിൻ ഗുളിക ഒന്നിന് 1.16 രൂപയായി.
കുഷ്ഠരോഗികൾക്കു വേണ്ട ഡാപ്സോൺ ഗുളികയുടെ വില 35 പൈസയാക്കി. ഹൃദ്രോഗം, കരൾരോഗം, കിഡ്നി രോഗം മുതലായവമൂലം ശരീരത്തിൽ ദ്രാവകം വർധിക്കുന്ന രോഗികൾക്കു നൽകുന്ന ഫ്യൂറോസെമൈഡ് ഗുളിക ഒന്നിന് 74 പൈസയാക്കി.
ബാക്ടീരിയകളും മറ്റും ബാധിച്ചാൽ ഉപയോഗിക്കുന്ന മെട്രോനിഡാസോൾ, കോ-ട്രിമോക്സാസോൾ, അലർജിക്കെതിരേ ഉപയോഗിക്കുന്ന ഫെനിറാമൈൻ, കുഷ്ഠരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന ക്ലോഫാസിമൈൻ, ചിലയിനം കാൻസർ ചികിത്സയിലും അലർജി ചികിത്സയിലും ഉപയോഗിക്കുന്ന പ്രെഡ്നിസോളോൺ, വിറ്റാൻ സി വർധിപ്പിക്കാനുള്ള അസ്കോർബിക് ആസിഡ് തുടങ്ങിയവയ്ക്കും വില കൂട്ടി.