കൊച്ചി: കേരളത്തിലെ രൂപകല്പനാ മേഖലയില്‍ ഡിസൈന്‍ നയം ഉൾപ്പെടെയുള്ള പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു.
അടിസ്ഥാന സൗകര്യമേഖലയില്‍ നൂതനമായ ഡിസൈനുകള്‍, പുത്തന്‍ രൂപകല്പനകള്ക്കുള്ള സംരംഭകത്വവും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷനടക്കമുള്ള ഏജന്‍സികളുടെ പങ്കാളിത്തം, ഡിസൈന്‍ മേഖലയിലെ സര്‍ഗപ്രതിഭകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കേരള ടൂറിസവുമായി ചേര്‍ന്നു കേരളാ ഡിസൈന്‍ ഫെസ്റ്റിവല്‍ തുടങ്ങിയവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കൊച്ചി ഡിസൈന്‍ വീക്കിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഹൈബി ഈഡന് എംപി, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പ്രസംഗിച്ചു. കേരള ഡിസൈന്‍ ചലഞ്ച് മത്സരത്തില്‍ എഎഫ്ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനി കൃഷ്ണ സുനില്‍ ഒന്നാം സ്ഥാനം (25,000 രൂപ) കരസ്ഥമാക്കി.