ന്യൂഡൽഹി: ഇറക്കുമതിയിൽ ഗണ്യമായ കുറവ് വന്നതോടെ നവംബറിൽ ഇന്ത്യയുടെ വാണിജ്യ കമ്മി കുറഞ്ഞു. തലേ നവംബറിൽ 1758 കോടി ഡോളറായിരുന്ന കമ്മി 1212 കോടി ഡോളറായി താണു. 31 ശതമാനം ഇടിവ്.
നവംബറിലെ കയറ്റുമതി 2598 കോടി ഡോളറാണ്. തലേ നവംബറിൽ 2607 കോടി ഡോളർ. കുറവ് 0.34 ശതമാനം. ഇലക്ട്രോണിക് സാധനങ്ങൾ (46.13 ശതമാനം വളർച്ച), ഔഷധങ്ങൾ (20.6 ശതമാനം), സമുദ്രോത്പന്നങ്ങൾ (9.03 ശതമാനം), എൻജിനിയറിംഗ് സാമഗ്രികൾ (6.32 ശതമാനം) എന്നിവയിലാണു കാര്യമായ വർധന. ഏപ്രിൽ - നവംബറിലെ കയറ്റുമതി 21,193 കോടി ഡോളറാണ്. തലേവർഷത്തേക്കാൾ 1.99 ശതമാനം കുറവ്.
നവംബറിലെ ഇറക്കുമതി 12.71 ശതമാനം കുറഞ്ഞ് 3811 കോടി ഡോളറായി. പെട്രോളിയം ഇറക്കുമതി 18.17 ശതമാനം കുറവായി. സ്വർണ ഇറക്കുമതി 6.59 ശതമാനം വർധിച്ച് 294 കോടി ഡോളറിന്റേതായി. വാഹന ഇറക്കുമതി 48.53 ശതമാനവും കൽക്കരി ഇറക്കുമതി 23.21 ശതമാനവും കുറഞ്ഞു. പെട്രോളിയം, സ്വർണം എന്നിവ ഒഴികെയുള്ള ഇറക്കുമതി 11.96 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഏപ്രിൽ - നവംബറിലെ ഇറക്കുമതി 31,878 കോടി ഡോളറായിരുന്നു. തലേവർഷത്തേക്കാൾ 8.91 ശതമാനം കുറവ്. എട്ടുമാസത്തെ വാണിജ്യ കമ്മി 10,684 കോടി ഡോളറായി താണു. തലേവർഷം ഇതേകാലയളവിൽ 13,374 കോടി ഡോളറായിരുന്നു കമ്മി.