കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രി (സിഐഐ) കേരള ഘടകം സംഘടിപ്പിക്കുന്ന ഫുഡ് സമ്മിറ്റ് ആന്‍ഡ് എക്സിബിഷന് 17, 18 തീയതികളില്‍ ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാൻഡ് ഹയാത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രസഹമന്ത്രി രാമേശ്വര്‍ തെലി സമ്മിറ്റും എക്സിബിഷനും ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍, കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.ദിവാകര്‍നാഥ് മിശ്ര, സംസ്ഥാന കൃഷിവകുപ്പ് വികസനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.കെ.സിംഗ്, സപ്ലൈകോ സിഎംഡി കെ.എന്‍.സതീഷ്, സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് കെ.പോള്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷ്യസംസ്കരണം, കൃഷി, മാലിന്യസംസ്കരണം, പാക്കേജിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയവയിലെ പുതിയ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് വിശദീകരിക്കും.
തായ്ലൻഡ്, സിംഗപ്പൂര്‍, കാനഡ, ജനീവ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 3000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. എക്സിബിഷന് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സിഐഐ ഡയറക്ടര്‍ ജോണ്‍ കുരുവിള, എൻ.പി.ആന്റണി എന്നിവര്‍ പങ്കെടുത്തു.