വാഷിംഗ്ടൺ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ നിരക്കിൽ മാറ്റം വരുത്തേണ്ട എന്നു തീരുമാനിച്ചു. 2020-ൽ രണ്ടു ശതമാനം സാന്പത്തിക വളർച്ച ഫെഡ് പ്രതീക്ഷിക്കുന്നു. 2021-ലേ ഇനി പലിശ മാറ്റേണ്ടി വരൂ എന്നാണ് ഫെഡിലെ ഭൂരിപക്ഷം പേരുടെ നിഗമനം.