തിരുവനന്തപുരം: കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 ടൺ ചിക്കൻ. 2017-18 സാമ്പത്തിക വർഷം ഇത് 475 ടൺ ആയിരുന്നു. 31.14 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷത്തെ വിറ്റുവരവിലൂടെ ലഭിച്ചത്.
കോഴിവളർത്തൽ, മുട്ടയുത്പാദനം, ഇറച്ചി ഉത്പാദനം എന്നീ മേഖലകളുടെ പുരോഗതിക്കാവശ്യമായ അടിസ്ഥാന സൗകര്യവികസനമാണ് ഈ നേട്ടങ്ങൾക്ക് കെപ്കോയെ സഹായിച്ചത്. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ കുടപ്പനക്കുന്നിൽ ആവശ്യമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു. ഇതിലൂടെ കുടപ്പനക്കുന്നിൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം 60,000 ൽ നിന്ന് ഒന്നര ലക്ഷമായി ഉയർത്താനായി.
കുടുംബശ്രീയുമായി സഹകരിച്ച് പ്രതിമാസം 50,000 കോഴികളെ വളർത്തിയെടുത്ത് സംസ്കരിച്ച് ഗുണമേന്മയുള്ള ചിക്കൻ വിപണിയിലിറക്കി. ഇത് കെപ്കോ ചിക്കന്റെ സ്വീകാര്യതയും വില്പനയും വർധിപ്പിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഏജൻസികൾ തുടങ്ങുകയും തിരുവനന്തപുരത്ത് കൂടുതൽ ഏജൻസികൾ അനുവദിക്കുകയും ചെയ്തു.
ഇന്ന് 80 ഏജൻസികളിലേക്ക് വിപണനം വ്യാപിപ്പിക്കുന്നതിനായിട്ടുണ്ട്. ആഭ്യന്തര ചിക്കൻ വിപണിയുടെ വില ഒരു പരിധി വരെ നിയന്ത്രിക്കാനും കെപ്കോയുടെ പ്രവർത്തനങ്ങൾക്കായി.
കെപ്കോ ചിക്കനിൽ ആന്റി ബയോട്ടിക്കുകൾ ഇല്ലെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
കൂടുതൽ സംസ്കരണശാലകളും ഹാച്ചറികളും വിപണനശൃംഖലയും ഒപ്പം ശീതീകരണ സംവിധാനങ്ങളും തയാറാക്കുന്നതിനുള്ള അടിയന്തര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.