ചെന്നൈ:വില ഉയർന്നതോടെ സവാള ട്രോളുകളുടെ പെരുമഴയാണു സോഷ്യൽ മീഡിയയിൽ. സവാള ഉപയോഗിക്കാറില്ലെന്നുള്ള കേന്ദ്ര ധനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകളും ട്രോളന്മാർ നന്നായി ഉപയോഗിക്കുന്നു. ഇപ്പോഴിതാ മൈബൈൽ ഫോണിനൊപ്പം സവാള സൗജന്യമായി നൽകുന്ന കടയാണ് നെറ്റിസൻസിന്റെ സംസാര വിഷയം.
തമിഴ്നാട്ടിലെ പാട്ടുകൊട്ടയ്യിലുള്ള എസ്ടി ആർ മൊബൈൽ സെയിൽസ് ആൻഡ് സർവീസ് എന്ന സ്ഥാപനമാണ് സവാള കൊടുത്ത് ആളുകളുടെ കൈയടി നേടുന്നത്. ഏതു സ്മാർട്ട്ഫോണ് എടുത്താലും ഒരു കിലോ സവാളയോ ഒരുകിലോ ഉള്ളിയോ നല്കുന്നതാണ് ഇവിടത്തെ പ്രത്യേക ഓഫർ.
ഉള്ളി വേണോ സവാള വേണോ എന്ന് ഉപഭോക്താവിനു തീരുമാനിക്കാം. ഫോണിനൊപ്പം സവാള കോടുക്കാൻ തുടങ്ങിയതോടെ കച്ചവടം പൊടിപൊടിക്കുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. “നേരത്തേ മൂന്നോ നാലോ സ്മാർട്ട്ഫോണ് ആണ് ഒരു ദിവസം ചെലവായിരുന്നത്. എന്നാൽ പുതിയ ഓഫർ പ്രഖ്യാപിച്ചതോടെ പ്രതിദിനം പത്തിലേറെ സ്മാർട്ട്ഫോണുകൾ വിറ്റുപോകുന്നുണ്ട്’’- കടയുടമ ശരവണകുമാർ പറഞ്ഞു. നേരത്തെ തമിഴ്നാട്ടിൽ നവവരനും നവധുവിനും സവാള കൊണ്ടുള്ള ചെണ്ട് സമ്മാനമായി നൽകിയതും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു.