മുംബൈ: വലിയ മുന്നേറ്റമില്ലാതെ ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 42.28 പോയിന്റ് ഉയർന്ന് 40,487.43 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. മന്ദഗതിയിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഉച്ചയ്ക്കു ശേഷമാണ് സ്ഥിരത കൈവരിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 40,645.63 പോയിന്റ് വരെ ഉയരുകയും 40,336.56 പോയിന്റ് വരെ താഴുകയും ചെയ്തു.
11,937.50 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച എൻഎസ്ഇ നിഫ്റ്റിക്ക് 16 പോയിന്റ് മാത്രമാണു നേട്ടം. സെൻസെക്സ് നിരയിൽ എച്ച്ഡിഎഫ്സി ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ആക്സിസ് ബാങ്ക്, മാരുതി, റിലയൻസ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ എന്നിവയും നേട്ടത്തിന്റെ പാതയിലായിരുന്നു. അതേസമയം, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എസ്ബിഎെ, ഐടിസി എന്നിവയുടെ ഓഹരികൾ നഷ്ടം നേരിട്ടു.