കൊച്ചി: അതിവേഗ വളർച്ച ലക്ഷ്യം വയ്ക്കുന്ന ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കായി കേരള സ്റ്റാർട്ടപ് മിഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) വാധ്വാനി ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ’സ്കാലത്തോണ്‍’ 17ന് കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ നടക്കും.
എംഎസ്എംഇകളുടെ ആവശ്യങ്ങൾ മനസിലാക്കുക, അനുയോജ്യമായ പരിഹാരങ്ങൾ നിർദേശിക്കുക, തെരഞ്ഞെടുത്ത എസ്എംഇകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഇൻഡസ്ട്രി മെന്റർമാരുടെയും വാധ്വാനി ഫൗണ്ടേഷൻ കണ്‍സൾട്ടന്റുമാരുടെയും പിന്തുണ ലഭ്യമാക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം.
പാനൽ ചർച്ചകൾ, ഡിസ്കവറി സെഷനുകൾ, എസ്എംഇകൾക്കുള്ള സർക്കാർ സ്കീമുകൾ പരിചയപ്പെടുത്തൽ, എസ്എംഇ എന്റർപ്രണർ നെറ്റ്വർക്കിംഗ്, ദി ക്വാഡ് നെറ്റ് വർക്കിംഗ് ഏരിയ തുടങ്ങിയവ സ്കാലത്തോണിലുണ്ടാകും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സ്കാലത്തോണിൽ പങ്കെടുക്കാൻ അവസരം. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ kesc<\@>ficci.com എന്ന ഇ മെയിലിലോ 04844058041/42, 09746903555 എന്നീ നന്പറുകളിൽ 13 നകം രജിസ്റ്റർ ചെയ്യണം.