കൊച്ചി: വീടുകൾ ഓണ്‍ലൈനിൽ വാങ്ങുന്നതിനു ക്ലിക്ക് ടു ബൈ ഹോം എക്സ്പോയുമായി റിയൽ എസ്റ്റേറ്റ് കന്പനിയായ ശോഭ ലിമിറ്റഡ്. കന്പനിയുടെ രജത ജൂബിലിയുടെ ഭാഗമായാണ് ക്ലിക്ക് ടു ബൈ ഹോം എക്സ്പോ കന്പനി അവതരിപ്പിച്ചിരിക്കുന്നത്. 14 മുതൽ 16 വരെ ശോഭയുടെ ഉയർന്ന ഉദ്യോഗസ്ഥർ, റിയൽ എസ്റ്റേറ്റ് വ്യവസായ രംഗത്തെ അതിഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രത്യേക ഓണ്‍ലൈൻ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. www.sobha.com/click2buy എന്ന വെബ്സൈറ്റിൽ കഴിഞ്ഞ മാസം 23 മുതൽ തന്നെ ബുക്കിംഗ് ആരംഭിച്ചു.