മുംബൈ: രാജ്യത്തെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം 2014-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലെ നിഗമനമാണിത്.
സെപ്റ്റംബറിൽ 89.4 ആയിരുന്നു തൽസ്ഥിതി സംബന്ധിച്ച സൂചിക. നവംബറിൽ ഇത് 85.7 ആയി താണു. സൂചിക നൂറിനു താഴെയാണെങ്കിൽ അശുഭവിചാരമാണു കൂടുതൽ എന്നർഥം. നൂറിനു മുകളിലാണെങ്കിൽ ശുഭാപ്തിവിശ്വാസം എന്നർഥം.
ഭാവിപ്രതീക്ഷയുടെ സൂചിക (ഒരുവർഷത്തിനപ്പുറം കാര്യങ്ങൾ എങ്ങനെ എന്ന്) 118-ൽ നിന്ന് 114.5 ലേക്ക് താണു. നേരത്തേ ഉണ്ടായിരുന്നത്ര വിശ്വാസം ജനങ്ങൾക്കില്ലെന്ന് അർഥം.
സാന്പത്തികവളർച്ചത്തോത് ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആത്മവിശ്വാസം കുറയുകകൂടി ചെയ്യുന്നത് സംഗതികളുടെ ഗൗരവം കാണിക്കുന്നു. 13 നഗരങ്ങളിലായി 5334 പേരെ സർവേ ചെയ്തു.
രാജ്യത്തെ ജിഡിപിയുടെ 60 ശതമാനവും ഉപഭോഗഫലമാണ്. ജനങ്ങളുടെ ഉപഭോഗം കുറഞ്ഞത് ഇപ്പോഴത്തെ വളർച്ചക്കുറവിനു കാരണമായിട്ടുണ്ട്. റിസർവ് ബാങ്ക് സർവേ കാണിക്കുന്നത് ഉപഭോക്താക്കൾ സമീപഭാവിയിലെ വരുമാനത്തെപ്പറ്റിയുള്ള ആശങ്കമൂലം ചെലവാക്കൽ കുറയ്ക്കുന്നു എന്നാണ്.