വിയന്ന: ക്രൂഡ് ഓയിൽ ഉത്പാദനം പ്രതിദിനം അഞ്ചുലക്ഷം വീപ്പ കൂടി കുറയ്ക്കാൻ തീരുമാനം. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്)യുടേതാണു തീരുമാനം. ഒപെകിൽ ഇല്ലാത്ത റഷ്യയും തീരുമാനത്തോടു സഹകരിക്കും. ഇതോടെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 63.25 ഡോളറിൽനിന്ന് 65.5 ഡോളറിലേക്കു കയറി.