കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ്(ഐആര്‍സിടിസി), ക്രിസ്മസ്, പുതുവത്സര ദിനങ്ങള്‍ ആഘോഷമാക്കാന്‍ ആഭ്യന്തര, വിദേശ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.
ക്രിസ്മസ് അവധിക്കാലത്തേക്കുള്ള ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജ് 20ന് പുറപ്പെട്ട് ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഓഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 30ന് മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് 11,680 രൂപ. കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലീവ് ട്രാവല്‍ കണ്സഷന്(എല്‍ടിസി) സൗകര്യം ലഭ്യമാണ്. പാക്കേജ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നു ട്രെയിനില്‍ പ്രവേശിക്കാവുന്നതാണ്.
ബാങ്കോക്കിലെയും പട്ടായയിലെയും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി തായ്ലൻഡ് യാത്ര(41,400രൂപ) 2020 ജനുവരി 12നും, യുഎഇയിലെ പ്രധാന എമിറേറ്റ്സുകളായ ദുബായ്, അബുദാബി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പാക്കേജ് (52,850രൂപ) ജനുവരി 17നും കൊച്ചി അന്താരാഷ്്ട്രവിമാനത്താവളത്തില്നിന്നു പുറപ്പെടും.
ആഭ്യന്തര വിമാനയാത്രാ പാക്കേജുകളില്‍ ജനുവരി 10ന് പുറപ്പെടുന്ന മൂന്നു ദിവസത്തെ ഹൈദരാബാദ് യാത്രയ്ക്ക് 15,820 രൂപയും, ജനുവരി 18ന് പുറപ്പെടുന്ന ആറു ദിവസത്തെ ഡല്‍ഹി-ആഗ്ര-ജയ്പുര്‍ യാത്രക്ക് 28,870 രൂപയുമാണ് നിരക്ക്.
എല്ലാ വ്യാഴാഴ്ചയും തിരുപ്പതിയിലേക്കും ഗോവയിലേക്കും പുറപ്പെടുന്ന റെയില്‍ ടൂര്‍ പാക്കേജുകളില്‍ ട്രെയിന്‍ ടിക്കറ്റ്, ഹോട്ടല്‍ താമസം, എസി വാഹനം തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നാലു ദിവസത്തെ തിരുപ്പതി യാത്രയ്ക്ക് 6,730 രൂപയും, ഗോവ യാത്രയ്ക്ക് 13,320 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567863245 (തിരുവനന്തപുരം), 9567863242 (എറണാകുളം), 9746743047 (കോഴിക്കോട്), 8287931965 (കോയമ്പത്തൂര്‍).