ആലപ്പുഴ: കയർ കേരളയുടെ എട്ടാം പതിപ്പിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്നലെ രാവിലെ നടന്ന വർണാഭമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കയർകേരളയുടെ ഉദ്ഘാടനം നിർവഹിച്ചു.
കയർ, കയർ ഉത്പന്നങ്ങളുടെ ഉയർന്നുവരുന്ന ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്തമാക്കിയാൽ മാത്രമേ കയർ വൈവിധ്യവത്കരണം വിജയിക്കൂവെന്നു ഗവർണർ പറഞ്ഞു. ഇത്തരം പ്രവർത്തനം നമ്മുടെ സർവകലാശാലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിനു ബദലായി ചകിരിയെ പരുവപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഗവേഷകർ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു.-അദ്ദേഹം കൂട്ടിച്ചേർത്തു.
ധന-കയർ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് അധ്യക്ഷതവഹിച്ചു. അന്തർദേശീയ പവലിയന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.ആഭ്യന്തര പവലിയന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. തുടർന്നു നടന്ന സെമിനാർ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ കയർ സെക്രട്ടറി പി. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. യു. പ്രതിഭ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, കയർ വികസന വകുപ്പ് ഡയറക്ടർ എം. പദ്മകുമാർ, നഗരസഭ പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.