മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ടെക്സ്റ്റൈൽസ് മന്ത്രാലയവും സോളാപുർ ഗാർമെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷനും ചേർന്ന് അന്താരാഷ്ട്ര യൂണിഫോം ഗാർമെന്റ്സ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്സ് ഫെയർ സംഘടിപ്പിക്കും.
17 മുതൽ 19 വരെ മുംബൈയിലെ ഗോരേഗാവ് എക്സിബിഷൻ സെന്ററിലാണ് മേള. യൂണിഫോം, ഗാർമെന്റ് മേഖലയിലെ പ്രശസ്ത ദേശീയ, അന്തർദേശീയ ബ്രാൻഡുകളുടെയും കോർപറേറ്റ് സംരംഭകരുടെയും സാന്നിധ്യം മേളയിലുണ്ടാകും.
മൗറീഷ്യസ്, കെനിയ, ദുബായ്, ഒമാൻ, നൈജീരിയ, ഘാന, ഉഗാണ്ട, ബഹ്റൈൻ, വിയറ്റ്നാം, ഖത്തർ എന്നീ രാജ്യങ്ങളും മേളയിൽ പങ്കെടുക്കും. ഫെയറിലെ 200-ൽപരം സ്റ്റാളുകളിൽ വിവിധതരം യൂണിഫോമുകളുടെ ഏറ്റവും പുതിയ ട്രെൻഡുകളും ഡിസൈനുകളും പ്രധാന ആകർഷണമായിരിക്കും.