![ഭക്ഷ്യമേഖലയിൽ ഡബിൾ ഹോഴ്സിന്റെ ഗവേഷണ സ്കോളർഷിപ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13602162/full.jpg)
തൃശൂർ: ഡബിൾ ഹോഴ്സ് അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്നു. ഡബിൾ ഹോഴ്സ് സ്ഥാപകൻ എം.ഒ. ജോണിന്റെ അനുസ്മരണാർഥം രൂപീകരിച്ച എം.ഒ. ജോൺ ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കോളർഷിപ് നൽകുന്നത്.
ഇന്ത്യയിലെ ഫുഡ് ഇന്നോവേഷന്‍ ഹബ്ബായി കേരളത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ മേഖലയിൽ യുവജനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. കോളജുകളിൽ ഫുഡ് ഇൻകുബേറ്റേഴ്സിനെ പിന്തുണയ്ക്കുവാനും ഡബിൾഹോഴ്സ് ഉദ്ദേശിക്കുന്നു.
തൃശൂരിൽ നടന്ന പത്രസമ്മേളനത്തിൽ എം.ഒ. ജോൺ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി രഞ്ജി ജോൺ, എം.ഒ. ജോൺ ഫൗണ്ടേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസിഡർ മംമ്ത മോഹൻദാസ് അറുപതാം വാർഷിക ലോഗോ അനാവരണം ചെയ്തു. ഡബിൾ ഹോഴ്സ് സിഇഒ വിനോദ് മഞ്ഞില, കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ പുതുതലമുറയെ പരിചയപ്പെടുത്തുന്ന ഡബിൾ ഹോഴ്സ് തയാറാക്കിയ ‘കേരള കുസീൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡബിൾ ഹോഴ്സ് സിഇഒ വിനോദ് മഞ്ഞിലയുടെ അധ്യക്ഷതയിൽ നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർമാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, എം.ഒ. ജോൺ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി രഞ്ജി ജോൺ, ബ്രാൻഡ് അംബാസഡർ മംമ്ത മോഹൻദാസ് എന്നിവർ പങ്കെടുത്തു.