വാട്സ്ആപ് വൈറസ് ആക്രമണഭീഷണിയിലായതിനു പിന്നാലെ ഗൂഗിൾ കാമറ ആപ്പുകളിലെ ഗുരുതര സുരക്ഷാ വീഴ്ച വെളിപ്പെടുത്തി സ്വകാര്യ സുരക്ഷാ ഏജൻസി.
ഉപയോക്താവിന്റെ സമ്മതമോ അറിവോ കൂടാതെ സ്മാർട്ട് ഫോണിലെ കാമറയുടെ നിയന്ത്രണം കൈക്കലാക്കാൻ ഹാക്കർമാർക്കു വഴിയൊരുക്കുന്ന സാങ്കേതിക പിഴവ് ഗൂഗിൾ കാമറ ആപ്പുകളിലുണ്ടെന്നാണ് ചെക്മാക്സ് എന്ന സുരക്ഷാ ഏജൻസിയുടെ വെളിപ്പെടുത്തൽ. ഗൂഗിളിന്റെ പിക്സൽ ഫോണുകളിലും സാംസംഗിന്റെ ഗാലക്സി ശ്രേണിയിലുള്ള ഫോണുകളിലുമാണ് കൂടുതലായും ഈ പിഴവ് കണ്ടതെന്നും മറ്റ് ആൻഡ്രോയിഡ് കാമറ ആപ്പുകളും മെച്ചമല്ലെന്നും ചെക്മാക്സ് അറിയിച്ചു.
പ്രത്യേക ആപ്പിലൂടെ ഫോണിലെ കാമറ നിയന്ത്രിക്കുന്ന ഹാക്കറിന് കാമറ ഉപയോഗിച്ച് വീഡിയോയും ഫോട്ടോയും എടുക്കാനും സാധിക്കും. സ്ക്രീൻ ലോക്ക് ആണെങ്കിലും ഫോണിൽ സംസാരിച്ചിരിക്കുകയാണെങ്കിൽപ്പോലും ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്താമെന്നാണ് ചെക്മാക്സ് പറയുന്നത്.
അതേസമയം ചെക്മാക്സ് നേരത്തേതന്നെ സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും ബഗ് പരിഹരിച്ചുകൊണ്ടുള്ള അപ്ഡേഷൻ പുറത്തിറക്കിയിരുന്നെന്നും ഗൂഗിൾ പ്രതികരിച്ചു.