ഇരിങ്ങാലക്കുട: കെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ ബ്രാൻഡിംഗിനെ അനുകരിച്ചു വിപണിയിൽ ഇറങ്ങിയ നിലവാരമില്ലാത്ത ‘അപര ബ്രാൻഡു’കൾക്കു പിഴയും നിരോധനവും. 1941-ൽ സ്ഥാപിതമായ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപിഎൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയിലെ അഗ്രഗാമികളാണ്. ഭക്ഷ്യ എണ്ണ രംഗത്ത് 79 വർഷത്തെ അനുഭവസന്പത്ത് കെപിഎൽ ശുദ്ധി വെളിച്ചെണ്ണയ്ക്കുണ്ട്.
15 കിലോ ടിന്നിലൂടെ പ്രാദേശിക വിപണിയും ഇന്ത്യൻ വിപണിയും കീഴടക്കിയ കെപിഎൽ 1995-ൽ കെപിഎൽ ശുദ്ധി വെളിച്ചെണ്ണ എന്ന പേരിൽ കൺസ്യൂമർ ബ്രാൻഡ് പുറത്തിറക്കി.
വീട്ടമ്മമാരുടെ പ്രിയപ്പെട്ട ബ്രാൻഡായി കെപിഎൽ ശുദ്ധി വെളിച്ചെണ്ണ ഉയർന്നു. ഗുണമേന്മയിലൂടെ നേടിയെടുത്ത, വീട്ടമ്മമാർക്കിടയിലെ വിശ്വാസ്യതയാണ് കെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ വിജയമെന്നു കന്പനി പറയുന്നു.
ഉയർന്ന ഗുണമേന്മയും ബ്രാൻഡ് പ്രതിച്ഛായയും വിപണി കീഴടക്കിയപ്പോൾ അതിനു ചില ഇരുണ്ട വശങ്ങളുമുണ്ടായി. ചിലർ കെപിഎൽ ശുദ്ധിയോട് സാമ്യമുള്ള പേരുകളിൽ നിലവാരമില്ലാത്ത, മായം കലർന്ന വെളിച്ചെണ്ണ വിപണിയിലെത്തിച്ചു. കെപിഎൽ ശുദ്ധിയുടെ സ്വീകാര്യത ചൂഷണം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.
ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് കൈക്കൊണ്ട നടപടികൾ അപരന്മാർക്ക് പിഴ ചുമത്താനും ചില വ്യാജ ബ്രാൻഡുകൾ നിരോധിക്കാനും ഇടയാക്കി.
കെപിഎൽ സമീപ വർഷങ്ങളിലായി കെപിഎൽ ശുദ്ധി സൺഫ്ളവർ ഓയിൽ, കെപിഎൽ ശുദ്ധി എള്ളെണ്ണ, കെപിഎൽ ശുദ്ധി തവിടെണ്ണ, കെപിഎൽ ശുദ്ധി കോക്കനട്ട് മിൽക്ക് പൗഡർ, കെപിഎൽ ശുദ്ധി വെർജിൻ കോക്കനട്ട് ഓയിൽ, കെപിഎൽ ശുദ്ധി അച്ചാറുകൾ എന്നിവയും വിപണിയിലിറക്കി.
കായ വറുത്തത്, ചക്ക വറുത്തത് എന്നിവ അടങ്ങിയ കെപിഎൽ ശുദ്ധി ബേക്കറി ഉത്പന്ന സംരംഭം 2020 ആദ്യത്തിൽ യാഥാർഥ്യമാകും.
യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കെപിഎൽ ശുദ്ധി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.