തിരുവനന്തപുരം: സംസ്ഥാനത്തു നൂതന മെഡിക്കൽ സാങ്കേതികവിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്തു ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കൽ ടെക്നോളജി കണ്‍സോർഷ്യം രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതിക വിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെഎംടിസി രൂപീകരണത്തിന്റ ലക്ഷ്യം.കെഎംടിസിയുടെ ഉപദേശകനും സ്പെഷൽ ഓഫീസറുമായി കുസാറ്റ് മുൻ വൈസ്ചാൻസലർ ഡോ. രാമചന്ദ്രൻ തെക്കേടത്തിനെ നിയമിച്ചു.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെ-ഡിസ്ക്) മുന്നോട്ടു വച്ച പരിപാടിയാണ് മെഡിക്കൽ ടെക്നോളജി കണ്‍സോർഷ്യം.