കൊച്ചി: രണ്ടാമത് ദക്ഷിണേന്ത്യന്‍ ഫുഡ് ആന്‍ഡ് ബിവറേജ് ടെക്നിക്കല്‍ എക്സ്പോ ഇന്നും നാളെയും നെടുമ്പാശേരി സിയാല്‍ ട്രേഡ് ഫെയര്‍ സെന്ററില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറിലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.പാക്കേജ് ഡ്രിംഗിങ് വാട്ടര്‍, ഐസ്ക്രീം, ബേക്കറി, സീ ഫുഡ്, നോണ്‍ ആള്‍ക്കഹോളിക് ബിവറേജ് തുടങ്ങിയ മേഖലകളിലെ അതിനൂതന സാങ്കേതിക വിദ്യയുടെ അവതരണം, ഈ രംഗത്തെ പുതിയ പ്രവണതകളും അവസരങ്ങളും സാങ്കേതികതയും പരിചയപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടാണു എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.