നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. 2020 മാർച്ച് 28 വരെ ഇനി ഇവിടെനിന്നു പകൽസമയം വിമാനസർവീസുകൾ ഉണ്ടാകില്ല.
എല്ലാ ദിവസവും രാവിലെ 10ന് വിമാനത്താവള റൺവേ അടയ്ക്കും. വൈകുന്നേരം ആറിന് തുറക്കും. മിക്ക സർവീസുകളും വൈകുന്നേരം ആറു മുതൽ രാവിലെ 10 വരെയുള്ള സമയത്തേക്കു പുനഃക്രമീകരിച്ചതിനാൽ അഞ്ചെണ്ണം മാത്രമാണു റദ്ദാക്കിയിട്ടുള്ളത്.