കൊച്ചി: പീപ്പിൾസ് ഡയറി ഡെവലപ്മെന്റ് പ്രൊജക്ട് (പിഡിഡിപി) സെൻട്രൽ സൊസൈറ്റി ഉത്പാദിപ്പിക്കുന്ന പീപ്പിൾസ് ഹാപ്പി ഫീഡ്സ് കാലിത്തീറ്റയുടെ വില്പനവിലയിൽ കുറവ് വരുത്തി. 50 കിലോ ഗ്രാമിന് 1350 രൂപയിൽനിന്നു 100 രൂപ കുറച്ച് 1250 രൂപയാക്കിയതായി പിഡിഡിപി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയന്പാറ അറിയിച്ചു. പുതുക്കിയ വില 21 മുതൽ പ്രാബല്യത്തിൽ വരും.