കൊച്ചി: മുൻനിര മെത്തനിർമാതാക്കളും ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോണ്‍സറുമായ പെരിയാർ പോളിമർസിന്റെ സ്കൈഫോം മാറ്ററസ് കെബിഎഫ്സി ലിമിറ്റഡ് എഡിഷൻ മെത്തകൾ വിപണിയിലിറക്കി. ടീമിന്റെ നിറങ്ങളായ നീലയും മഞ്ഞയും ഒത്തുചേർന്ന് അനുയോജ്യമായരീതിയിൽ രൂപകല്പന ചെയ്ത ഈ ലിമിറ്റഡ് എഡിഷൻ മെത്തകൾ കളമശേരി ക്ലാസി ഫർണിച്ചറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കാരായ ബാർത്തലോമി ഒഗ്ബെച്ചെ, ജെയ്റോ റോഡ്രിഗസ്, രാഹുൽ കെപി എന്നിവർ ചേർന്ന് അവതരിപ്പിച്ചു.