കൊച്ചി: ക്ലാസിക് മോട്ടോർ സൈക്കിളുകളുമായി ഒരു വർഷം മുന്‍പ് യാത്ര തുടങ്ങിയ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വിപണിയിൽ പുതിയ ജാവ പെരക്ക് അവതരിപ്പിച്ച് ഒന്നാം വാർഷികം ആഘോഷിക്കുന്നു. ജാവയും ജാവ 42 മോഡലുമായിരുന്നു മുംബൈയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്.
ബിഎസ് 6ന് അനുസൃതമായാണു നിർമാണം. 30 ബിഎച്ച്പി പവറും 31 എൻഎം ടോർക്കുമേകുന്ന 334 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണു വാഹനത്തിനു കരുത്തേകുന്നത്. ഗിയറുകളിലൂടെ മികച്ച സവാരി അനുഭവം പ്രദാനം ചെയ്യുന്നതിനായി 6 സ്പീഡ് ഗിയർ ബോക്സാണുള്ളത്.
1,94,500 ലക്ഷം രൂപയാണു പെരക്കിന്റെ വില (എക്സ്ഷോറൂം, ന്യൂഡൽഹി). 2020 ജനുവരി മുതൽ www.jawamotorcycles.com വഴി ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിക്കും. ജാവ മോട്ടോർ സൈക്കിളുകളുടെ ബുക്കിംഗിന് ആവേശോജ്വലമായ പ്രതികരണമായിരുന്നു കന്പനിക്ക് ലഭിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒന്‍പത് മാസത്തേക്ക് ബ്രാൻഡ് സോൾഡ് ഔട്ട് ചെയ്യപ്പെട്ടു.
ലോഞ്ച് ചെയ്ത് 40 ദിവസത്തിനുള്ളിൽ ഓണ്‍ലൈൻ ബുക്കിംഗ് അവസാനിപ്പിക്കേണ്ടിയും വന്നു. 100 ദിവസത്തിനുള്ളിൽ 100 പുതിയ ഡീലർഷിപ്പുകൾ തുറക്കാനും ബ്രാൻഡിന് കഴിഞ്ഞു. രാജ്യത്ത് ഒരു ഓട്ടോമൊബൈൽ ബ്രാൻഡ് നേടുന്ന വലിയ നേട്ടങ്ങളിലൊന്നായി അതു മാറിയതായി ഭാരവാഹികൾ പറഞ്ഞു.