കൊച്ചി: സിൻഡിക്കേറ്റ് ബാങ്കിന്റെ കേരളത്തിലെ സോണൽ ഓഫീസ് കൊച്ചിയിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ മൃത്യുഞ്ജയ് മഹാപത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ബാങ്കിനുള്ള ആറു റീജണൽ ഓഫീസുകളും അവയ്ക്കു കീഴിലുള്ള 237 ശാഖകളും ഈ സോണൽ ഓഫീസിന്റെ കീഴിലായിരിക്കും. ഇതുവരെ ഇവ ചെന്നൈ, മണിപ്പാൽ സോണൽ ഓഫീസുകൾക്കു കീഴിലായിരുന്നു. പുതിയ സോണൽ ഓഫീസിന്റെ വരവോടെ ബാങ്കിന്റെ കേരളത്തിലെ സേവനമികവ് വർധിക്കുമെന്നു മൃത്യുഞ്ജയ് മഹാപത്ര വ്യക്തമാക്കി. 1925-ൽ ഉഡുപ്പി ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്കിനു രാജ്യത്ത് 4061 ശാഖകളും ലണ്ടനിൽ ഒരു ശാഖയുമുണ്ട്.