ന്യൂഡൽഹി: ഒരേ സ്ഥലത്ത് ഏറ്റവുമധികം ആളുകൾ ഒരുമിച്ച് ബ്രഷ് ചെയ്യുന്നതിന്റെ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി കോൾഗേറ്റ്. കോൾഗേറ്റിന്റെ കീപ്പ് ഇന്ത്യ സ്മൈലിംഗ് മിഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി (ഐഎപിഎച്ച്ഡി), കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (കിസ്) എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
ഒരേ സമയം കോൾഗേറ്റ് സ്ട്രോംഗ് ടൂത്ത് പേസ്റ്റ്, കോൾഗേറ്റ് ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിച്ച് ബ്രഷ് ചെയ്യാൻ വിദ്യാർഥികൾ, ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ, ആദിവാസി കുട്ടികൾ എന്നിവരുൾപ്പെടെ 26,382 ആളുകൾ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഒത്തുകൂടി. 2004 ൽ ആരംഭിച്ച ഓറൽ ഹെൽത്ത് മാസം (ഒഎച്ച്എം) ആളുകൾക്ക് സൗജന്യമായി ദന്ത പരിശോധന നടത്താവുന്ന മറ്റൊരു വാർഷിക പരിപാടിയാണ്. 40 ലക്ഷം ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് കന്പനി അവകാശപ്പെടുന്നു.