കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ് പുതിയ പദ്ധതികൾക്കു തുടക്കം കുറിച്ചതായി വണ്ടർലാ സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു. വണ്ടർലാ കൊച്ചിയിൽ സന്ദർശകർക്കായി പുതിയ റൈഡുകളായ വെർച്വൽ റിയാലിറ്റി കോസ്റ്റർ, ഫ്യൂഷൻ സ്ലൈഡ്, നെറ്റ്വാക്ക് എന്നിവ ആരംഭിച്ചു.
ചെന്നൈ ഒഎംആർ റോഡിൽ കേളന്പക്കത്തിനു സമീപം 60 ഏക്കറോളം സ്ഥലത്ത് വണ്ടർലായുടെ നാലാമത്തെ പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. തമിഴ്നാട് സർക്കാർ നികുതിയിൽ ഇളവ് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഒറീസ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഭൂവനേശ്വറിൽ പുതിയ പാർക്ക് സ്ഥാപിക്കുന്നതിന് പ്രാരംഭപഠനങ്ങൾ തുടങ്ങി. ആവശ്യമായ ഭൂമി , വെള്ളം, വൈദ്യുതി എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ നൽകാമെന്ന് ഒറീസ സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമേ വണ്ടർക്ലബ് എന്ന പേരിൽ മെന്പർഷിപ്പ് കാർഡും ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.wonderla.com സന്ദർശിക്കുകയോ 7593853107 എന്ന നന്പരിൽ ബന്ധപ്പെടുകയോ ചെയ്യണം. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ആൻഡ് പാർക്ക് ഹെഡ് രവികുമാറും പങ്കെടുത്തു.